ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കാനൊരുങ്ങി ബി.എസ്.പി നേതാവ് മായാവതി. സഭയില്‍ ദളിത് ആക്രമണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ഗോരക്ഷകരുടെ പേരിലുള്ള ആക്രമണം ഉന്നയിക്കാന്‍ അനുമതി നല്‍കിയില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മായാവതി പറഞ്ഞു. സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് മായാവതി സഭയെ അറിയിച്ചു.
തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങി പോയ മായാവതിയെ അനുകൂലിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഇതിനു പിന്നാലെയാണ് മായാവതി രാജി സന്നദ്ധത അറിയിച്ചത്. ബിജെപി വര്‍ഗീയത വളര്‍ത്തുകയാണ്. അധികാരം ലഭിച്ചതു മുതല്‍ ബിജെപി ദളിതരെ വേട്ടയാടുകയാണെന്നും മായാവതി പറഞ്ഞു. ദളിത് വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാത്ത സഭയില്‍ ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ എം.പി സ്ഥാനം രാജിവെക്കുകയാണെന്നും അറിയിക്കുകയായിരുന്നു. യു.പിയില്‍ നടക്കുന്നത് ഗുണ്ടാരാജാണെന്നും രാജിക്കത്ത് ഇന്ന് തന്നെ ദൂതന്‍ മുഖേന ചെയര്‍മാന് കൊടുത്തയക്കുമെന്നും അവര്‍ പറഞ്ഞു.
രാജി സന്നദ്ധത അറിയിച്ച് മായാവതി
Tags: mayawati