സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാതെയും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാതെയും തിരഞ്ഞെടുപ്പ് നടന്നാല്‍ വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പാക്കണം. അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കണം. പൊലീസ് പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കണം. യു.പിയിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്യണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും ബി.എസ്.പി പാലിക്കുമെന്നും മായാവതി പറഞ്ഞു.