X
    Categories: indiaNews

അഖിലേഷിന്റെ സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മായാവതി

ലക്‌നൗ: യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ തയ്യാറാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ബിജെപിക്കോ മറ്റു പാര്‍ട്ടികള്‍ക്കോ വോട്ട് നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി.

മായാവതിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. മായാവതിയുടെ പ്രസ്താവന ബിജെപിക്കുള്ള നിശബ്ദ പിന്തുണയാണെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. നവംബര്‍ ഒമ്പതിനാണ് യുപിയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ്.

എന്നാല്‍ മായാവതിക്ക് തിരിച്ചടിയാകുന്നതാണ് നിലവിലെ ബിഎസ്പിയിലെ പ്രശ്‌നങ്ങള്‍. ബിഎസ്പി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താന്‍ ബിഎസ്പിയിലെ അഞ്ച് എംഎല്‍എമാര്‍ നിലപാടെടുത്തിരുന്നു. ഇവര്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിഎസ്പിയിലെ എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടിക്കെതിരെ മറ്റൊരു നീക്കവുമായി മായാവതി രംഗത്തെത്തിയിരിക്കുന്നത്.

 

Test User: