ലക്‌നൗ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.ജെ.പി സംസ്ഥാനത്ത് ഭയവും ഭീകരതയും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്ത ബി.എസ്.പി അംഗം അനില്‍ സിങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
എസ്.പി-ബി.എസ്.പി സഖ്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മായാവതി ആരോപിച്ചു. ബി.ജെ.പിയുടെ ശ്രമം നടക്കില്ലെന്നും എസ്.പി-ബി.എസ്.പി സഖ്യം ശക്തമായി മുന്നോട്ട് പോകുമെന്നും മായാവതി പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചതുകൊണ്ട് ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ പരാജയത്തിന്റെ നാണക്കേട് മാറില്ലെന്നും മായാവതി പറഞ്ഞു.