X

ദളിതര്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ‘ഹിന്ദുമതത്തില്‍ നിന്ന് പുറത്തുപോകും’; മായാവതി

നാഗ്പൂര്‍: ബി.ജെ.പിയെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതി. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാന്‍ ബി.ജെ.പി തയ്യാറാകുമോയെന്ന് മായാവതി ചോദിച്ചു. നാഗ്പൂരില്‍ പര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി.

ബി.ജെ.പി സത്യസന്ധമായാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതെങ്കില്‍ അവര്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയ്യാറാകുമെന്നാണ് താന്‍ കരുതുന്നത്.ബി.എസ്.പിയെ പരാജയപ്പെടുത്താന്‍ 2014മുതല്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്താറുണ്ട് ബി.ജെ.പി. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നത് കോണ്‍ഗ്രസ്സോ നെഹ്‌റുവോ ബി.ജെ.പിയോ കാരണമല്ല, അംബേദ്കറുടെ പ്രവര്‍ത്തനഫലമായാണെന്നും മായാവതി പറഞ്ഞു.

ബി.ജെ.പിയും-ആര്‍എസ്എസും ദളിതരോട് കാണിക്കുന്ന മാനസികാവസ്ഥ തിരുത്തണം. ദളിതര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് പിന്നോട്ട് പോയില്ലെങ്കില്‍ അംബേദ്ക്കറെപ്പോലെ അനുയോജ്യമായ സമയത്ത് താനും തന്റെ അനുയായികളും ബുദ്ധമതത്തിലേക്ക് മാറും. 1935-ല്‍ അംബേദ്ക്കര്‍ നടത്തിയ പ്രസംഗത്തില്‍ താന്‍ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് അങ്ങനെയാവില്ലെന്നും പറഞ്ഞിരുന്നു. 21വര്‍ഷത്തെ കാലയളവ് നല്‍കിയിട്ടും ഹിന്ദുനേതാക്കള്‍ മാറിയില്ലെന്നും തുടര്‍ന്ന് 1956-ല്‍ അംബേദ്ക്കര്‍ ബുദ്ധമതം സ്വീകരിക്കുകയായിരുന്നുവെന്നും മായാവതി പറഞ്ഞു.

ദളിതര്‍ക്കുനേരെയുള്ള മനോഭാവത്തില്‍ ഇപ്പോഴും മാറ്റമില്ല. ചൂഷണവും ആക്രമണവും തുടരുകയാണ്. ഇത് തുടരുകയാണെങ്കില്‍ കോടിക്കണക്കിന് വരുന്ന തന്റെ അനുയായികള്‍ക്കൊപ്പം താനും ബുദ്ധമതത്തിലേക്ക് മാറുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രവര്‍ത്തകര്‍ കരുതിയിരിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബി.ജെ.പി തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ഭരണപരാജയങ്ങളെ മറച്ചുപിടിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നും അത് കരുതിയിരിക്കണമെന്നും

chandrika: