X

മുത്വലാഖ് സുപ്രീം കോടതി തന്നെ വിധി പറയണം. മായാവതി

മുത്വലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക നീതി ഉറപ്പാക്കാന്‍ സുപ്രീം കോടതി തന്നെ ഇടപെട്ട് വിധി പറയണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. അംബേദ്കര്‍ ജയന്തി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിലെ അംഗങ്ങള്‍ പോലും മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കാനാവശ്യമായ ഗൗരവമായ നീക്കങ്ങള്‍ നടത്തുന്നതായി തോന്നുന്നില്ല.

കഴിഞ്ഞ ഒക്ടോബറില്‍ മുത്വലാഖ് വിഷയത്തില്‍ മായാവതി പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളകളില്‍ വിവാദ പ്രസ്താവനകള്‍ നടത്തി വോട്ട് നേടലാണ് പ്രധാനമന്ത്രിയുടെ ദുരുദ്ദേശമെന്നും ഇത്തരം വിഷയങ്ങള്‍ മുസ്ലിം സമുദായത്തിലെ നേതൃത്വത്തിനു തന്നെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്രം അനുവദിക്കണമെന്നും മായാവതി പറഞ്ഞിരുന്നു.

chandrika: