X

ബ്രിട്ടനില്‍ പ്രതീക്ഷയോടെ മേയ്

ലണ്ടന്‍: ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍. കണ്‍സര്‍വേറ്റീവുകള്‍ നില മെച്ചപ്പെടുത്തുമെന്നല്ലാതെ അട്ടിമറി വിജയം നേടില്ലെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. ഇന്നലെ സമാധാനപരമായി സമാപിച്ച വോട്ടെടുപ്പിന്റെ ആദ്യ സൂചനകള്‍ മേയ്ക്ക് അനുകൂലമാണ്. 12 ശതമാനം പോയിന്റിന്റെ ലീഡാണ് മേയ്ക്ക് പ്രതീക്ഷിക്കുന്നത്. തേംസ് നദിക്കരയിലെ സോണിങ് ഗ്രാമത്തില്‍ ഭര്‍ത്താവ് ഫിലിപ്പിനോടൊപ്പം മേയ് വോട്ടു രേഖപ്പെടുത്തി. വടക്കന്‍ ലണ്ടനിലെ ഇന്‍സ്‌ലിങ്ടണിലായിരുന്നു ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന് വോട്ട്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പോളിങ് സ്‌റ്റേഷനുകളില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു.

chandrika: