X
    Categories: indiaNews

മൗലാന റാബി ഹസനി നദ്വി അന്തരിച്ചു

ലഖ്‌നൗ: ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അദ്ധ്യക്ഷന്‍ മൗലാന റാബി ഹസനി നദ്വി അന്തരിച്ചു. 94 വയസായിരുന്നു. നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം ലഖ്‌നൗവില്‍ ചികിത്സയിലായിരുന്നു.

ദാലിഗഞ്ചിലെ നദ്വ മദ്രസയില്‍ വെച്ചായിരുന്നു അന്ത്യം.രാജ്യത്തെ പ്രശസ്ത ഇസ്ലാമിക മതകലാലയമായ ലഖ്നൗവിലെ നദ്വത്തുല്‍ ഉലമയുടെ ചാന്‍സിലറായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ആലമി റാബിതയേ അദബേ ഇസ്ലാമി വൈസ് പ്രസിഡന്റും മുസ്ലിം വേള്‍ഡ് ലീഗ് സ്ഥാപകാംഗവുമാണ് അദ്ദേഹം.

webdesk11: