മെയ് പത്തിന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികൾക്കെതിരെ മതേതര വോട്ടുകൾ ഒന്നിപ്പിക്കണമെന്ന് കർണാടക അമീർ-ഇ-ശരിയത്ത് മൗലാന സഗീർ അഹമ്മദ് ഖാൻ റഷാദി പറഞ്ഞു. തിങ്കളാഴ്ച നഗരത്തിലെ ദാറുൽ ഉലൂം സാബിലുറഷാദി അറബിക് കോളേജിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായ് നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകാതെ ജാഗ്രതയോടെവിനിയോഗിക്കിച്ചു മതേതര സ്ഥാനർത്തികളെ വിജയിപ്പിക്കേണ്ടതിൻ്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.ഐ.കെ.എം. സി. പ്രസിഡന്റ് ഉസ്മാൻ അനുഗ്രഹ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, സി. പി. സദക്കത്തുള്ള, കർണാടക സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ. ജാവിദുള്ള,വൈസ് പ്രസിഡന്റ് മഹബൂബ് ബെയ്ഗ് , എം. എസ് എഫ് ദേശീയ പ്രസിഡന്റ് അഹ്മദ് സാജു, ബാംഗ്ലൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അതാവുള്ള,ജനറൽ സെക്രട്ടറി മുസ്തഫ ടാനറീ റോഡ്, ട്രഷറർ മദനി തുടങ്ങിയവർ സംബന്ധിച്ചു.