മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങളുടെ ചില ഭാഗങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്ന് നീക്കി. സ്വപ്ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശം അടക്കമാണ് നീക്കിയത്.
ചൊവ്വാഴ്ചയാണ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും തമ്മില്‍ വാക്ക് പോര് നടന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയ നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പോര്.