X

‘നിര്‍വ്യാജം ഖേദിക്കുന്നു’; ദുബായ് വ്യവസായി അല്‍ മര്‍സൂഖിയുടെ പരാതിയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി

കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസിനെ സംബന്ധിച്ച് നല്‍കിയ വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. ദുബായ് വ്യവസായി ആയ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ബിനോയ് കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ വാര്‍ത്തയില്‍ മര്‍സൂഖിയുടെ തെറ്റായ ചിത്രമായിരുന്നു നല്‍കിയിരുന്നത്.

നേരത്തേ ചാനലിനെതിരെ യു.എ.ഇ പൗരന്‍ മാനനഷ്ടത്തിനു കേസ് കൊടുത്തിരുന്നു. 30.01.2018ന് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും മര്‍സൂഖിയുടെ ചിത്രം നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് കൊണ്ട് ഇന്ത്യയിലും യു.എ.ഇയിലുമടക്കം മര്‍സൂഖിയുടെ വ്യവസായ ബന്ധങ്ങളെ ബാധിച്ചുവെന്നുമാണ് കേസ്.

മാതൃഭൂമി ചാനല്‍ എഡിറ്റര്‍ക്കും മാനേജിങ് എഡിറ്റര്‍ ശ്രേയംസ് കുമാറിനുമാണ് നോട്ടീസ്. ചാനല്‍ വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നും 5 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം. അതിനു ശേഷമാണ് ഇപ്പോള്‍ വാര്‍ത്ത ബുള്ളറ്റിനിടയില്‍ ‘വാര്‍ത്തയില്‍ നല്‍കിയ ചിത്രം തെറ്റായിരുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നു’വെന്നും മാതൃഭൂമി ന്യൂസ് പറഞ്ഞിരിക്കുന്നത്.

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി ന്യൂസ് ചാനല്‍. ദുബായ് വ്യവസായി ആയ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ബിനോയ് കോടിയേരി 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ വാര്‍ത്തയില്‍ മര്‍സൂഖിയുടെ തെറ്റായ ചിത്രമായിരുന്നു നല്‍കിയിരുന്നത്.

chandrika: