അബുദാബി:പതിറ്റാണ്ടുകളോളം യൂ എ ഇ യിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന കെ എം സി സി സ്ഥാപക നേതാവ് മഠത്തില്‍ മുസ്തഫ സാഹിബിന്റെ പേരില്‍ അബുദാബി കണ്ണൂര്‍ ജില്ലാ കെ എം സി പ്രഖ്യാപിച്ച മികച്ച പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡ് മുന്‍ കേരള വിദ്യാഭ്യാസ മന്ത്രിയും എം പി യുമായ ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബിനു ജൂണ്‍ 26 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.
കേരളത്തിലെ സാമൂഹിക വിദ്യാഭ്യാസ മേഘലകള്‍ക്ക് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ അവകാശ സംരക്ഷണങ്ങള്‍ക്കുമായി പതിറ്റാണ്ടുകളായി വിശ്രമരഹിതനായി പ്രവര്‍ത്തിച്ചുകൊണ്ട് മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം .അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍,പാണക്കാട് അസീല്‍ അലി ശിഹാബ് തങ്ങള്‍,പി ബാവ ഹാജി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍,കുഞ്ഞിരാമന്‍ നായര്‍, അസീസ് കളിയാടന്‍, അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി ഉത്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് കോളച്ചേരി, ഹംസ നടുവില്‍, ശിഹാബ് പരിയാരം, അദ്‌നാന്‍ മാട്ടൂല്‍, സി എം കെ മുസ്തഫ, ഇസ്മായില്‍ പാലക്കോട്, നൗഷാദ് ഹാഷിം ബക്കര്‍, സക്കീര്‍ കൈപ്രത്, മൊയ്ദീന്‍ നാലകത്ത്, പി സി അബ്ദുല്‍ റഹിമാന്‍, ഒ പി അബ്ദുറഹിമാന്‍, മുത്തലിബ് പി എസ്, എം എ നൗഷാദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ നരിക്കോടന്‍ സ്വാഗതവും റയീസ് ചെമ്പിലോഡ് നന്ദിയും പറഞ്ഞു.
മഠത്തില്‍ മുസ്തഫ പുരസ്‌കാരം :26 ന് അബുദാബിയില്‍ ഇ ടിക്ക് സമര്‍പ്പിക്കും
Related Post