കോട്ടയം: എട്ട് വര്‍ഷങ്ങള്‍ക്കു തലയോലപ്പറമ്പില്‍ നിന്ന് കാണാതായ കാലായില്‍ മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന് വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്ന് മൂന്നു നില കെട്ടിടത്തിന്റെ തറ തുറന്ന് പൊലീസ് പരിശോധന ആരംഭിച്ചു. പ്രതി അനീഷിന്റെ പിതാവ് വാസുവാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
മാത്യുവിന്റെ മകള്‍ നൈസിയോടാണ് വാസു ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് നൈസി ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പൊലീസിന് കൈമാറുകയായിരുന്നു. സ്വകാര്യ പണമിടപാടിനെത്തുടര്‍ന്നാണ് മാത്യുവിനെ കൊന്ന് കുഴിച്ചുമൂടിയതെന്ന് അനീഷ് പൊലീസിനോട് കുറ്റസമ്മതം നടത്തി.
ദൃശ്യം സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു മാത്യുവിനെ കൊലപ്പെടുത്തിയത്.
എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പണം പലിശക്ക് വാങ്ങിയിരുന്നു. വീടും സ്ഥലവും ഈടായി നല്‍കുകയും ചെയ്തു. എന്നാല്‍ പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് മാറാന്‍ മാത്യു ആവശ്യപ്പെട്ടു. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് കടക്കുള്ളില്‍ മൃതദേഹം കുഴിച്ചിട്ട ശേഷം അനീഷ് നാടുവിട്ടു. അന്യസംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കള്ളനോട്ട് കേസ് നിലവിലുണ്ട്.
മാത്യുവിനെ കുഴിച്ചുമൂടിയ സ്ഥലത്ത് ഇന്ന് മൂന്നു നില കെട്ടിടമാണുള്ളത്. ഇവിടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് ഇപ്പോള്‍. പ്രതി പറഞ്ഞതനുസരിച്ച് കെട്ടിടത്തിന്റെ മധ്യഭാഗത്ത് ആറടി താഴ്ചയില്‍ കുഴിയെടുത്ത് പൊലീസ് പരിശോധിക്കുകയാണ്.