ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഓവലില്‍ രോഹിത്-ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഓസീസിനെ മുഴുവന്‍ പ്രതീക്ഷയും കെടുത്തിയായിരുന്നു ഇന്ത്യയുടെ തുടക്കം. 53 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയും 95 പന്തില്‍ സെഞ്ച്വറിയും തികച്ചാണ് ധവാന്‍രെ പ്രകടനം.
ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെ തുടങ്ങിയപ്പോള്‍ മത്സരത്തില്‍ ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു ഓസീസിന്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അര്‍ദ്ധ സെഞ്ച്വറിക്ക് പിന്നാലെയായിരുന്നു രോഹിതിന്റെ (57) മടക്കം. കോള്‍ട്ടര്‍ നൈലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് പിടികൊടുക്കുകയായിരുന്നു രോഹിത്ത്. ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മത്സരം ഇതുവരെ 36 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റിന് 220 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.