കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ദൃശ്യാവിഷ്‌കാരം ഒരുക്കിയ മാതാ പേരാമ്പ്ര എന്ന സ്ഥാപനത്തെ വിലക്കി സര്‍ക്കാര്‍. മുസ്‌ലിംലീഗ് എം.എല്‍.എ പി.ഉബൈദുല്ലയുടെ ചോദ്യത്തിന് മറുപടിയിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിട്ടത്. വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. ആവിഷ്‌കാരനാടകത്തില്‍ മുസ്‌ലിം വേഷം ധരിച്ചയാളെ ഭീകരനായാണ് അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരം ഗ്രാന്റ് ലഭിക്കുന്ന സംഘടനയെ സംസ്ഥാനസര്‍ക്കാരും വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ജാഗ്രതക്കുറവുണ്ടായെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. മേലാല്‍ സര്‍ക്കാരിന്റെ പരിപാടികളില്‍ മാതാ പേരാമ്പ്രയെ പങ്കെടുപ്പിക്കില്ല.
സ്‌കൂള്‍ കലോല്‍സവത്തില്‍ ദൃശ്യാവിഷ്‌കാരം ഒരുക്കിയ മാതാ പേരാമ്പ്രയെ വിലക്കി
Tags: MATAHSCHOOLFEST