X

നാളെ റിലീസ് ചെയ്യാനിരിക്കെ വിജയ് ചിത്രം മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു

ചെന്നൈ: നടന്‍ വിജയ് ചിത്രം മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രം നാളെ റിലീസിനെത്താനിരിക്കെയാണ് പ്രധാന ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലഭ്യമായത്. വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തുന്ന പടമായിരുന്നു. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് പ്രധാന സീനുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്.

1.5 വര്‍ഷം നീണ്ട കഷ്ടപ്പാടുകള്‍ക്കൊടുവിലാണ് മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് എത്തുന്നതെന്നും എല്ലാവരും ചിത്രം തിയറ്ററില്‍ തന്നെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രത്തിന്റ സീനുകള്‍ പങ്കുവക്കരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സും ചിത്രത്തിന്റെ ചോര്‍ന്ന സീനുകള്‍ പങ്കുവക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കോവിഡ് ഭീതിയെ തുടര്‍ന്ന് അടച്ച തീയറ്ററുകള്‍ മാസ്റ്ററിന്റെ റിലീസോടെയാണ് തുറക്കുന്നത്. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.

 

web desk 1: