ഡല്‍ഹി: ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍ മാസ്റ്റര്‍ കാര്‍ഡിനെതിരെ റിസര്‍വ് ബാങ്ക് നടപടി. പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നതിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ജൂലായ് 22 മുതല്‍ വിലക്ക് നിലവില്‍ വരും. നിലവിലുള്ള ഇടപാടുകാര്‍ക്ക് നടപടി ബാധകമല്ല.
മതിയായ സമയം നല്‍കിയിട്ടും പേയ്‌മെന്റ് സിസ്റ്റം ഡാറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിയാത്തതായി കണ്ടെത്തിയതായി റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനാണ് വിലക്ക്.
ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് റെഗുലേറ്റര്‍ നടപടിയെടുത്ത മൂന്നാമത്തെ ആഗോള കാര്‍ഡ് കമ്പനിയാണിത്. അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് എന്നിവര്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്ന് ഏപ്രിലില്‍ തന്നെ റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.