കൂട്ട വിരമിക്കൽ; സംസ്ഥാനത്ത് ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 11,801 ജീവനക്കാർ

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് ഇന്ന് 11,801 പേര്‍ പടിയിറങ്ങും ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സര്‍ക്കാർ സര്‍വ്വീസിൽ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്. വിവിധ തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെ നൽകേണ്ടതിനാൽ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാന സർക്കാറിന് ഇത് വെല്ലുവിളിയാകും. ആനുകൂല്യങ്ങൾ മുഴുവൻ സമയത്തു ലഭിക്കുമോ എന്ന ആശങ്ക ജീവനക്കാർക്കുമുണ്ട്.
അതെ സമയം ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.

 

 

webdesk15:
whatsapp
line