X

ഓപ്പോ, ഷവോമി, വണ്‍പ്ലസ് ഓഫീസുകളില്‍ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് വന്‍ റെയ്ഡ്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നി കമ്പനികളുടെ ഓഫീസുകളില്‍ വന്‍ റെയ്ഡുമായി ആദായ നികുതി വകുപ്പ്. കമ്പനി വൃത്തങ്ങളുടെ വീടുകളിലും രാജ്യവ്യാപകമായുള്ള കമ്പനി ഓഫീസുകളിലുമാണ് മണിക്കൂറുകളായി റെയ്ഡ് നടക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത് ഡല്‍ഹി, മുംബൈ, ബംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, ഹൈദരാബാദ്, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ്. കമ്പനികള്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെതുടര്‍ന്നാണ് ആദായ നികുതി വകുപ്പിന്റെ നടപടിയെന്നാണ് പുറത്ത് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം തുടങ്ങിയ റെയ്ഡ് ഇന്നും തുടരുകയാണ്. റെയ്ഡിന് പുറമെ കമ്പനി സിഇഒമാരെയും ചോദ്യം ചെയ്യുന്നുണ്ട് എന്നാണ് വിവരം. ഇതുവരെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. റെയ്ഡിനെപറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിടാനായിട്ടില്ല എന്നാണ് അധികൃതര്‍ പ്രതികരണം നടത്തിയത്. കമ്പനികളും ഇതുവരെ സംഭവത്തെപറ്റി പ്രതികരിച്ചിട്ടില്ല.

Test User: