തിരുവനന്തപുരം മുതലപ്പൊഴയില്‍ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍,ആന്റണി രാജു എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ചാണ് മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞത്.
സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലത്ത് എന്തുകൊണ്ട് അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് നാട്ടുകാര്‍ ചോദിച്ചു. പ്രതിഷേധിച്ചവരോട് ഷോ വേണ്ട എന്നായിരുന്നു മന്ത്രിമാരുടെ മറുപടി. ഇതേ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. പിന്നീട് മന്ത്രിമാര്‍ മടങ്ങി.