X

സഊദിയില്‍ വന്‍ വര്‍ധന;1746 പേര്‍ക്ക് കോവിഡ് ബാധ

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ പുതിയ കോവിഡ് രോഗബാധയില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 70 ശതമാനം വര്‍ധനവ് ആണ് രേഖപെടുത്തിയത്. 1746 പേര്‍ക്ക് രോഗ ബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 341 പേര്‍ രോഗമുക്തി നേടി. വിവിധ ആശുപത്രികളിലായി 90 പേര്‍ ഗുരുതരാവസ്ഥയിലാണ് .

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത രാജ്യത്തുളള സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു . കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ആയിരം റിയാല്‍ പിഴ ഏര്‍പ്പെടുത്തി. ആവര്‍ത്തിക്കുന്ന പക്ഷം ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം ഉണ്ടായാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Test User: