എറണാകുളം: പെരുമ്പാവൂരില്‍ പ്‌ളൈവുഡ് കമ്പനിയ്ക്ക് തീപിടിച്ചു. കീഴില്ലം ത്രിവേണിയിലെ ഫാല്‍കസ് ഇന്‍ഡസ് പ്‌ളൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ആളിക്കത്തിയ തീ അണക്കാന്‍ നാല് ഫയര്‍ഫോഴ്‌സ് യൂണീറ്റുകള്‍ സ്ഥലത്ത് എത്തി. സ്ഥാപനത്തിനുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല.
എറണാകുളത്ത് പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം: ആളപയമില്ല
Tags: ernakulamfire breakout
Related Post