വയനാട്ടില്‍ വന്‍ ലഹരിവേട്ട; 291 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

വയനാട്ടില്‍ വന്‍ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

കഴിഞ്ഞ 19 ന് ചെക് പോസ്റ്റില്‍ വെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ കാറില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.

അതേസമയം കാറിന്റെ ഡിക്കിക്കുള്ളില്‍ പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. കാറിന്റെ ഡിക്കി തുറക്കുന്ന ഡോറിന്റെ ഉള്ളില്‍ ആറു കവറുകളിലായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. 20 കൊല്ലം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പ്രതികള്‍ ഒരു തവണ കൂടി കുറ്റം ചെയ്താല്‍ വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. ബംഗളൂരുവില്‍ നിന്നും എത്തിച്ച് കോഴിക്കോട് വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ നീക്കം.

 

 

webdesk17:
whatsapp
line