ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യാപക ആക്രമങ്ങളെ അതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍. ഇസ്രായേല്‍ നടത്തുന്നത് കൂട്ടക്കൊലയാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുമ്പോളായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
യുദ്ധത്തിനും ധാര്‍മികതയുണ്ട്..എന്നാല്‍ ഇസ്രായേല്‍ അത് ലംഘിക്കുകയാണ്. ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ പോലും വകവെക്കാതെയാണ് ഇസ്രായേല്‍ ആക്രമണം.. സാധാരണ ജനങ്ങള്‍ താമസിക്കുന്ന വീടുകള്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധമല്ല, കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങള്‍ ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.