X

കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; എൽഡിഎഫിന് ഭരണം നഷ്ടമായേക്കും

കൊടുങ്ങല്ലൂര്‍ സി.പി.ഐയില്‍ ആഭ്യന്തര കലാപം. ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങളും, നഗരസഭാ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി. കൗണ്‍സിലര്‍മാര്‍ രാജിവെക്കുന്നതോടെ നഗരസഭാ കൗണ്‍സിലില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.

സി.സി വിപിന്‍ ചന്ദ്രന്‍ സെക്രട്ടറിയായുള്ള മണ്ഡലം കമ്മറ്റിയെ പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി. പുതിയ അഡ്‌ഹോക്ക് കമ്മറ്റിയില്‍ ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയതും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂര്‍ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കിയേക്കും. ഒരംഗത്തിന്റെ പിന്‍ബലത്തിലാണ് എല്‍.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രാജിവെക്കുന്നതോടെ നഗരസഭാ കൗണ്‍സിലില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.

രണ്ട് കൗണ്‍സിലര്‍മാര്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കും. ബിനില്‍ , രവീന്ദ്രന്‍ നടുമുറി എന്നീ കൗണ്‍സിലര്‍മാരാണ് രാജിവെക്കുന്നതായി പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയത്. ഇവര്‍ രാജിവെച്ചാല്‍ കൊടുങ്ങല്ലൂര്‍ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാകും. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് നഗരസഭ ഭരിക്കുന്നത്.

 

webdesk13: