Categories: Newstech

ബൈജൂസില്‍ കൂട്ട പിരിച്ചുവിടല്‍; പരാതിയുമായി ജീവനക്കാര്‍

തിരുവനന്തപുരം: പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസില്‍ കൂട്ട പിരിച്ചു വിടല്‍. പ്രതിസന്ധിയിലായ ജീവനക്കാര്‍ വിദ്യാഭാസ മന്ത്രിക്ക് പരാതി നല്‍കി. കമ്പനി തൊഴിലാളികളെ നിര്‍ബന്ധിതമായി രാജി വെക്കാന്‍ ആവശ്യപ്പെടുകയാണെന്നും ഇത് 170 ഓളം ജീവനക്കാരെ ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.

2023ഓടെ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നേരത്തെ ബൈജൂസ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഇനിയും ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാം.

2023 മാര്‍ച്ച് മാസത്തോടെ സ്ഥാപനത്തെ ലാഭത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിച്ചു. നിലവില്‍ കമ്പനി കടുത്ത നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Test User:
whatsapp
line