ഡല്‍ഹി: ഇലോണ്‍മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടല്‍ നടക്കുന്നു. മാര്‍ക്കറ്റിങ്ങ്, കമ്യൂണിക്കേറ്റിങ്ങ്, പാര്‍ട്ണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലാണ് പിരിച്ചുവിടല്‍. ഇന്ത്യയിലെ ട്വിറ്റര്‍ കമ്പനി ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
50 ശതമാനത്തിലധികം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനായി 3700 ജീവനക്കാരെ ഒഴിവാക്കാനാണ് മസ്‌കിന്റെ തീരുമാനം.