X

ഡല്‍ഹി ആശുപത്രിയില്‍ കൂട്ട പിരിച്ചുവിടല്‍: മലയാളികളടക്കം 43 പേര്‍ പെരുവഴിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. പതിമൂന്ന് വര്‍ഷമായി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന മലയാളികള്‍ അടക്കമുള്ള നാല്‍പത്തിമൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്തവരോടാണ് ആശുപത്രിയുടെ നടപടി.

2009 മുതല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവര്‍. മഹാമാരിക്കാലത്ത് കോവിഡ് വാര്‍ഡിലടക്കം നെടുംതൂണായവരെയാണ് ഒഴിവുകളില്‍ സ്ഥിരനിയമനം നടത്തുകയാണെന്ന പേരില്‍ ആശുപത്രി പിരിച്ചുവിട്ടത്. ആശുപത്രിയുടെ നീക്കത്തിനെതിരെ കേന്ദ്ര ട്രൈബ്യൂണലിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനൂകൂല വിധി ലഭിച്ചില്ല. ഇതോടെ ആണ് അധികൃതര്‍ ധൃതിപിടിച്ച് പിരിച്ചുവിടല്‍ നടപ്പാക്കിയത്.

പരാതിയുമായി കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും കാണാന്‍ ശ്രമിച്ചിട്ടും ഇതുവരെ ഇതിനായില്ലെന്ന് ഇവര്‍ പറയുന്നു. ദീര്‍ഘകാലത്തെ ജോലിക്കിടെ മിക്കവര്‍ക്കും പുതിയ നിയമനത്തിനുള്ള പ്രായപരിധി പിന്നിട്ടു, ആശുപത്രിയില്‍ നൂറിലേറെ ഒഴിവുകള്‍ നികത്താനുണ്ട്. ഈ സാഹചര്യത്തില്‍ ജോലിയില്‍ തിരികെ എടുക്കണമെന്നാണ് ആവശ്യം. കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

Test User: