X

കുര്‍ബാന തര്‍ക്കം: വിമതര്‍ക്കെതിരെ നടപടി കടുപ്പിച്ച് സഭാനേതൃത്വം

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമതര്‍ക്കെതിരെ നടപടി കടുപ്പിച്ച് സഭാ നേതൃത്വം. അതിരൂപത ഭരണത്തില്‍ പിടി മുറുക്കാന്‍ ആര്‍ച്ച് ബിഷപ്പ് അഴിച്ചു പണി നടത്തി. ചാന്‍സലര്‍, ഫിനാന്‍സ് ഓഫീസര്‍, പ്രോട്ടോസിഞ്ചെലുസ് എന്നീ തസ്തികകളിലാണ് പുതിയ വൈദികരെ നിയമിച്ചത്.

ഫാദര്‍ ജേക്കബ്ബ് പാലയ്ക്കാപ്പിള്ളി, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സൈമണ്‍ പള്ളുപേട്ട എന്നിവരെയാണ് പുതുതായി നിയമിച്ചത്. വിമത വിഭാഗത്തെ അനുകൂലിക്കുന്നവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിന്റെ നിര്‍ദ്ദേശപ്രകാരം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ ആണ് ഉത്തരവിട്ടത്.

അതിരൂപതാ ആസ്ഥാനത്ത് പൊലീസ് സാന്നിധ്യം തുടരുമെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ വികാരിമാര്‍ക്ക് അയച്ച കുറിപ്പില്‍ വ്യക്തമാക്കി. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിമതപക്ഷം രംഗത്തെത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് ഹൗസിനു മുന്‍പിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.

webdesk13: