വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ന്യൂയോര്‍ക്കില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. പൊതുസ്ഥലങ്ങളിലെ അടച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ മാസ്‌കും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്് ഗവര്‍ണര്‍ കാത്തി ഹോചുള്‍ പറഞ്ഞു. സ്‌കൂളുകളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.
ജനുവരി ആദ്യം മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് കേസുകള്‍ 93 ശതമാനം കുറഞ്ഞിട്ടുണ്ട്. യു.എസില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന സ്റ്റേറ്റുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 28ന് ശേഷം മസാച്യുസെറ്റ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരാണ് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുപോരുന്നത്.