ജിദ്ദ: കോവിഡ് മഹാമാരി മൂലം ഏഴു മാസത്തോളമായി അടച്ചിട്ട മദീനാ പള്ളി തുറന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബര്‍ സ്ഥിതി ചെയ്യുന്ന റൗള ശരീഫാണ് ഞായറാഴ്ച മുതല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തത്. മക്കയില്‍ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിച്ചതിന് പിന്നാലെയാണ് മസ്ദിദുന്നബവി കൂടി തുറക്കുന്നത്.
‘റൗളയില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച ആദ്യ വിശ്വാസികള്‍ ഒരാളാകാന്‍ അവസരം ലഭിച്ചതില്‍ അനുഗ്രഹീതനാണ്’ എന്ന് 39കാരിയായ ഹനാന്‍ അല്‍ ജിഹാനി അറബ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ മാസം ആരംഭിച്ച ഇഅ്തിമര്‍ന ആപ്ലിക്കേഷന്‍ വഴിയാണ് അല്‍ ജഹാനി സന്ദര്‍ശനം ബുക്കു ചെയ്തത്. ആകെ 11,800 പേര്‍ക്കാണ് ആദ്യ ദിനം സന്ദര്‍ശനത്തിന് അവസരം ലഭിച്ചത്.
പ്രവാചകന്‍ ജനിച്ച റബീഉല്‍ അവ്വല്‍ മാസം പിറന്നതോടു കൂടിയാണ് മദീനാ മുനവ്വറ തുറക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. അടിച്ചട്ട കാലം വിശ്വാസികളെ സംബന്ധിച്ചിടത്തോളം കഠിന കാലമായിരുന്നു എന്ന് ആദ്യ സന്ദര്‍ശകരില്‍ ഒരാളായ മഹ്മൂദ് പറഞ്ഞു. മസ്ജിദുന്നബവിക്ക് പുറമേ, മസ്ജിദുല്‍ ഖുബ കൂടി ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു.
ആദ്യഘട്ടത്തില്‍ മൊത്തം ശേഷിയുടെ 40 ശതമാനം പേരെ മാത്രമാണ് അനുവദിക്കുക.