X

മസാല ബോണ്ട് കേസ്: തോമസ് ഐസക്ക് ഹാജരായേ മതിയാകൂ; അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി

കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി ഹൈക്കോടതിയില്‍. ഐസക്കിന് എല്ലാ വിവരങ്ങളുമറിയാം, അറസ്റ്റ് ഉണ്ടാകില്ല, ചോദ്യംചെയ്യല്‍ ചിത്രീകരിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.

എന്നാല്‍ ഇഡിയുടെ സമന്‍സ് നിയവിരുദ്ധമാണെന്ന് തോമസ് ഐസക്ക് കോടതിയില്‍ വാദിച്ചു. ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു. തോമസ് ഐസക്കിന്റെ ഹര്‍ജി മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും. അതേസമയം ഇഡിക്ക് മുന്നില്‍ രേഖകളുമായി ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു.

ഹാജരാകണോ വേണ്ടയോ എന്നതു പൂർണമായും ഐസക്കിന്റെ തീരുമാനമാണ്. അതിന്റെ പേരിൽ കോടതി ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായം പറയുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവർത്തിച്ചു. കേസ് ഇനി പരിഗണിക്കുന്ന മാർച്ച് ഏഴിന് കിഫ്ബിയുടെയും ഐസക്കിന്റെയും ഹർജികൾ വീണ്ടും പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. കിഫ്ബി ഉദ്യോഗസ്ഥർ ഹാജരായതു സംബന്ധിച്ച റിപ്പോര്‍ട്ടും സമർപ്പിക്കണം.

webdesk14: