X

തരംഗമായി മാരുതി ബൊലേനോ; ഒരു വര്‍ഷം കൊണ്ട് വിറ്റത് ലക്ഷത്തിലേറെ കാറുകള്‍

 

മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബലേനോയുടെ വില്‍പന ഇന്ത്യയില്‍ ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ കാര്‍ പ്രീമിയം ഹാച്ച്ബാക്ക് ഇനത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി മാറിയിരിക്കുകയാണെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യയിലെ മികച്ച സ്വീകാര്യതക്കു പുറമെ ജപ്പാന്‍, യൂറോപ്പ് എന്നിവടങ്ങളിലേക്കായി 33,800 യൂണിറ്റ് കാറുകള്‍ കയറ്റിയയക്കുകയും ചെയ്തിട്ടുണ്ട്.

മുമ്പ് ആഢംബര കാറുകളില്‍ മാത്രമായിരുന്ന നിരവധി ഫീച്ചറുകളോടെയാണ് അഞ്ചര ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ വിലയുള്ള ബലേനോ ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയത്. ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ നൂതന സൗകര്യങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്നു. ഡീസല്‍ വിഭാഗത്തില്‍ ലിറ്ററിന് 27.4 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പെട്രോള്‍ വിഭാഗവും ഉണ്ട്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ബൊലേനോ ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് കയറ്റിയയക്കുന്ന ആദ്യത്തെ കാറാണ്. വെള്ള, പര്‍പ്പിള്‍, ഗ്രേ, നീല തുടങ്ങി ഏഴ് നിറങ്ങളിലാണ് കാര്‍ എത്തുന്നത്.

chandrika: