X

‘അനീതിക്കെതിരെയുള്ള ശബ്ദമുയരുമ്പോഴെല്ലാം രക്തസാക്ഷികള്‍ പ്രതിഫലിക്കുന്നു’; ശഹീദ് ദിവസില്‍ രാഹുല്‍ ഗാന്ധി

ഭഗത് സിങ്ങും സുഖ്‌ദേവും രാജ്ഗുരുവും പ്രതിനിധീകരിക്കുന്നത് അനശ്വരമായി തുടരുന്ന ആശയങ്ങളെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്കെതിരെ ശബ്ദമുയരുമ്പോഴെല്ലാം ആ ശബ്ദത്തില്‍ ഈ രക്തസാക്ഷികളുടെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശഹീദ് ദിവസ് ഇന്ന് ആചരിക്കുന്ന വേളയിലാണ്  രാഹുലിന്റെ പ്രതികരണം. ട്വിറ്റര്‍ വഴിയായിരുന്നു പ്രതികരണം.

ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ  ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ സ്മരണ പുതുക്കിയാണ് ശഹീദ് ദിവസ് ആചരിക്കുന്നത്.

Test User: