X

ഫെബ്രുവരി 28: സംഘപരിവാര്‍ കൊന്ന കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ രക്തസാക്ഷി ദിനം

ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര്‍ കലാപകാരികള്‍ കൊലപ്പെടുത്തിയ പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജെഫ്രിയുടെ രക്തസാക്ഷിത്വ ദിനമാണ് ഫെബ്രുവരി 28. കലാപകാരികളില്‍ നിന്നും രക്ഷനേടാനായി അഭയം പ്രാപിച്ച ഒരു കൂട്ടം സാധു മനുഷ്യരെ സംരക്ഷിക്കാന്‍ എം പി കൂടിയായിരുന്ന ഇഹ്‌സാന്‍ ജെഫ്രി തന്നാലാവുന്ന വിധം പരിശ്രമിച്ചു. എന്നാല്‍ നരേന്ദ്രമോദിയുടെ ഭരണകൂടം ആ കലാപത്തിന് കൂട്ടുനിന്നപ്പോള്‍ കലാപകാരികള്‍ ഇഹ്‌സാന്‍ ജഫ്രിയുടെ കൈകാലുകള്‍ വെട്ടി മാറ്റി. അദ്ദേഹം സംരക്ഷിച്ച മനുഷ്യരെയും കൊന്നൊടുക്കിയ ശേഷം അവര്‍ അദ്ദേഹത്തെ ജീവനോടെ ചുട്ടെരിച്ചു.

മത തീവ്രവാദികള്‍ അപ്രമാദിത്വം കാണിക്കുന്ന ഭരണത്തില്‍ ജനപ്രതിനിധികള്‍ക്ക് പോലും രക്ഷയുണ്ടാവില്ല എന്നതാണ് ഇഹ്‌സാന്‍ ജഫ്രിയുടെ ദാരുണാന്ത്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ ഒന്നാണ് ഗുജറാത്ത് വംശഹത്യ.

മനുഷ്യ പക്ഷത്ത് നിന്നുകൊണ്ട് മരണംവരെയും പൊരുതിയ ധീരനായ കോണ്‍ഗ്രസ് നേതാവിന്റെ ത്യാഗോജ്ജ്വല പോരാട്ടം ഓരോ കോണ്‍ഗ്രസുകാരന്റെയും സ്മരണകളില്‍ എന്നും ജ്വലിച്ചു നില്‍ക്കണം. ധീര രക്തസാക്ഷി ഇഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം. കെ. പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

webdesk13: