X

ഗപ്റ്റിലിന്റെ വെടിക്കെട്ട് സെഞ്ച്വറി പാഴായി: ഓസീസിന് വിജയം

ഓക്‌ലാന്റ് : ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാന്റിന് തോല്‍വി. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് ഓപണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ സെഞ്ച്വറി മികവില്‍ 244 കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയെങ്കിലും ഓസീസ് ബാറ്റ്‌സ്മാന്‍മാരെല്ലാം അവസരത്തിനൊത്ത് ഉയര്‍ന്നതോടെ അനയാസ വിജയം നേടുകയായിരുന്നു ഓസീസ്. സ്‌കോര്‍ ചുരുക്കത്തില്‍ ന്യൂസിലാന്റ് 243/6 (20 ഓവര്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ 105 (54), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 2/40), ഓസ്‌ട്രേലിയ 245/5 (18.5 ഡാര്‍സി ഷോര്‍ട്ട് 76 (44), ഇഷ് സോദി 1/35)

244 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് വേണ്ടി നായകന്‍ ഡേവിഡ് വാര്‍ണറും ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 51 പന്തില്‍ നിന്നായി 121 റണ്‍സ് അടിച്ചെടുത്തു. ഒടുവില്‍ 59 റണ്‍സു നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ സോദി ക്ലീന്‍ ബൗള്‍ണ്ടാക്കി പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്ലും (14 പന്തില്‍ 31), ആരോണ്‍ ഫിഞ്ച് ( പുറത്താകാതെ 14 പന്തില്‍ 36) മികച്ച തുടക്കം മുതലാക്കി ബാറ്റ് വീശിയതോടെ ഏഴു പന്തും അഞ്ചു വിക്കറ്റും ബാക്കി നില്‍ക്കെ ജയം സ്വന്തമാക്കുകയായിരുന്നു.44 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ഡാര്‍സി ഷോര്‍ട്ടാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.

നേരത്തെ മാര്‍ട്ടിന്‍ ഗുപ്തിലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടേയും കോളിന്‍ മണ്‍ റോയുടെ അര്‍ധ സെഞ്ചുറിയുടേയും വരുത്തി ലായിരുന്നു ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 54 പന്തില്‍ ആറു ഫോറും ഒമ്പതു സിക്‌സും പറത്തിയാണ് ഗപ്റ്റില്‍ ടി-20യിലെ മൂന്നാം സെഞ്ച്വറിയാണ് പൂര്‍ത്തിയാക്കിയത്. കൂടാതെ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍നേടുന്ന താരമെന്ന റെക്കോര്‍ഡ് മുന്‍ ന്യൂസിലാന്റ് താരം ബ്രണ്ടന്‍ മക്കല്ലത്തിനെ പിന്നിലാക്കി സ്വന്തപേരിലാക്കാനും ഗ്പ്റ്റിലാനായി. 2188 റണ്‍സാണ് ഗപ്റ്റിലിന്റെ നേട്ടം. 2140 റണ്‍സുമായി മക്കല്ലം രണ്ടാമതും 1956 റണ്‍സുളള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൂന്നാമതുമാണു നിലവില്‍. ആറു വീതം ഫോറും സിക്‌സും അടിച്ച മണ്‍റോ 33 പന്തില്‍ 76 റണ്‍സുമായാണ് മടങ്ങിയത്.

 

ടൂര്‍ണമെന്റില്‍ കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ന്യൂസിലന്‍ഡ് രണ്ടാമതും, ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.

chandrika: