X

വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പി മാര്‍

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിത-ശിശു ക്ഷേമവികസന മന്ത്രി സ്മൃതി ഇറാനി ആണ് ഇന്ന് ലോകസഭയില്‍ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ ബിലിനെതിരെ രൂക്ഷ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.

പ്ലക്കാര്‍ഡുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ബില്ല് വലിച്ചുകീറി പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.ആരുമായും കൂടി ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനമായി.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍ അതേ സമയം തന്നെ പ്രതിപക്ഷമടക്കം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ പ്രതിഷേധവും എതിര്‍പ്പും അറിയിച്ചിരുന്നു.

 

 

 

 

 

Test User: