X

വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ചടങ്ങുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ 75പേര്‍ക്കും തുറസായ സ്ഥലത്തുള്ള ചടങ്ങില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം.

ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ റവന്യൂ ഓഫീസര്‍മാരെയോ സെക്ടറല്‍ ഓഫീസര്‍മാരെയോ സ്വകാര്യ ചടങ്ങുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാലാണ് ഇപ്പോള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്.

 

Test User: