X

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തി യുവാവ്

തിരുവനന്തപുരം കിളിമാനൂരില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തി യുവാവ്. കിളിമാനൂര്‍ സ്വദേശി ബിജു (40) ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 17 ന് രാത്രി രാജീവ് പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരത്തിലായിരുന്നു മര്‍ദനം.

ആക്രമണത്തില്‍ നിലത്ത് വീണ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതിയെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

webdesk17: