X

വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു

വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ 15 വയസുകാരിയായ അഞ്ജലിയാണ് മരിച്ചത്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടാതെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ എതിര്‍ത്തു. വിവാഹം ആലോചിച്ച യുവാവിന്റെ ചിത്രം ബന്ധുക്കള്‍ വാട്‌സാപ്പ് വഴി പെണ്‍കുട്ടിയുടെ വീട്ടില്‍ അയച്ച് കൊടുത്തിരുന്നു. ഇതിലും പെണ്‍കുട്ടി താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു. യുവാവിന് നിറം കുറവാണെന്നാണ് പറഞ്ഞ് പെണ്‍കുട്ടി വിവാഹത്തിന് താല്‍പ്പര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ വീണ്ടും ഇതേ വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ അഞ്ജലി ആത്മഹത്യ ചെയ്യുകയായിരുന്നു. ഫാനില്‍ സാരി ഉപയോഗിച്ചാണ് അഞ്ജലി ജീവനൊടുക്കിയത്.

chandrika: