ലണ്ടന്‍: ബ്രിട്ടീഷ് രാജകീയ പാരമ്പര്യത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചറിയിക്കുന്ന ആഘോഷങ്ങള്‍ക്കിടയില്‍ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് താരം മേഗന്‍ മേര്‍ക്കിലിനും പ്രണയസാഫല്യം. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ വിന്‍സന്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലില്‍ ഇരുവരും വിവാഹിതരായി. ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഹാരിയും മാര്‍ക്കിളും മോതിരം കൈമാറി.
ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാണ് സെന്റ് ജോര്‍ജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ മരുമകളെ അള്‍ത്താരയിലേക്ക് ആനയിച്ചത്. മാര്‍ക്കിളിന്റെ പിതാവ് തോമസിന് ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാനായില്ല. ബ്രിട്ടീഷ് ഡിസൈനര്‍ ക്ലെയര്‍ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞായിരുന്നു വധു വിവാഹവേദിയിലെത്തിയത്.
പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്കായിരുന്നു വിവാഹ ചടങ്ങ്. ഹോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹത്തിന് സാക്ഷികളായി. എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ചടങ്ങില്‍ പങ്കെടുത്തു. ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഫിലിപ്പ് രാജകുമാരന്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. വിവാഹശേഷം പൊതുജനങ്ങളെ അഭിവാദ്യം ചെയ്ത് ഹാരിയും മേഗനും കൊട്ടാരമുറ്റത്ത് പരേഡ് നടത്തി. ഹാരിയും മേഗനും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. മേഗന് ഹാരിയേക്കാള്‍ മൂന്ന് വയസ് കൂടുതലുണ്ട്. കഴിഞ്ഞ നവംബറിലാണ് ഇരുവരും വിവാഹം ചെയ്യാനുള്ള തീരുമാനം പരസ്യമാക്കിയത്. സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹത്തെപ്പോലെ ആഡംബരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഹാരിയുടെ വിവാഹത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ബ്രിട്ടീഷ് രാജകുടുംബങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വിന്‍ഡ്‌സര്‍ കാസില്‍ കൊട്ടാരം. ചരിത്രപ്രധാനമായ പല ചടങ്ങള്‍ക്കും കൊട്ടാരം സാക്ഷിയായിട്ടുണ്ട്. 11-ാം നൂറ്റാണ്ടില്‍ പണിത കൊട്ടാരം പിന്നീട് പലതവണ പുതുക്കി പണിതു.