വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹിതയാവുന്നതുവരെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. ജീവനാശം നല്‍കേണ്ട ബാധ്യത മൂന്നു മാസവും പതിമൂന്നു ദിവസവും മാത്രം ദൈര്‍ഘ്യമുള്ള ഇദ്ദത്ത് കാലത്തു മാത്രമായി ഒതുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ജീവനാശം ഇദ്ദത്തു കാലത്തേക്കു മാത്രമായി ചുരുക്കിയ ഘാസിപ്പൂര്‍ കുടുംബ കോടതി ഉത്തരവിന് എതിരെ സാഹിദ ഖാത്തൂം സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. 1986ലെ, വിവാഹമോചിതയാവുന്ന മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.