X
    Categories: keralaNews

അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങണം: സി.പി ഉമര്‍ സുല്ലമി

വണ്ടൂര്‍: സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ ഖുര്‍ആനിലേക്ക് മടങ്ങണമെന്ന് കെ.എന്‍. എം മര്‍കസുദ്ദഅ്വ സംസ്ഥാന ജന. സെക്രട്ടറി സി.പി ഉമര്‍ സുല്ലമി. ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 15-മത് സംസ്ഥാന സംഗമം സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളെ കയ്യെഴിച്ച് പൗരോഹിത്യം സമുദായത്തെ ചൂഷണം ചെയ്യുകയാണ്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടാന്‍ ഖുര്‍ആനിലെ നവോത്ഥാനമൂല്യങ്ങള്‍ കൊണ്ടേ സാധ്യമാവുകയുള്ളൂ- ഉമര്‍ സുല്ലമി പറഞ്ഞു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ എം.പി അബ്ദുല്‍ കരീം സുല്ലമി എടവണ്ണ അധ്യക്ഷനായി. എ.പി അനില്‍ കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. അഹമ്മദ് കുട്ടി മദനി ഡോ. കെ.ടി അന്‍വര്‍ സാദത്ത് , ടി.പി ഹുസൈന്‍ കോയ, ഷാനിഫ് വാഴക്കാട് ഡോ. യു.പി യഹ്‌യാഖാ ന്‍, എന്‍.എ മുബാറക്ക് വി. മുഹമ്മദ് റാഷിദ് മാസ്റ്റര്‍, നന്ദകുമാരന്‍ മാസ്റ്റര്‍, അബ്ദുസ്സലാം മദനി, അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, ഇല്യാസ് മോങ്ങം പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനം കെ.എന്‍. എം മര്‍ക്കസുദഅവ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി അബ്ദുര്‍റഹ്മാന്‍ സുല്ലമി നിര്‍വഹിച്ചു. ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ അധ്യക്ഷനായി. കെ.പി അജ്മല്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, കെ.ടി അജ്മല്‍, കെ.ടി ഗുല്‍സാര്‍, ഫിറോസ് ടി.ടി പ്രസംഗിച്ചു. മനുഷ്യന്‍ ഖുര്‍ആന്‍ ജ്ഞാന വിസ്മയം എന്ന സെഷന് ഡോ.ജാബിര്‍ അമാനി നേതൃത്വം നല്‍കി. ഫാസില്‍ ആലുക്കല്‍, ഡോ മുബഷിര്‍ പാലത്ത്, കെ അബ്ദു ല്‍ റഷീദ് ഉഗ്രപുരം, അബ്ദുല്‍ കരീം ആക്കോട്, നൗഫല്‍ ഹാദി എറണാകുളം, സാജിദ് പൊക്കുന്ന്, ശിഹാബുദ്ദീന്‍ അന്‍സാരി, ഡോ. ഹംസ അന്‍സാരി, സി.പി അബ്ദു സമദ് നേതൃത്വം നല്‍കി. ബാലവെളിച്ചം നറുക്കെടുപ്പില്‍ ഷറഫുദ്ദീന്‍ കടലുണ്ടി, മുഹ്‌സിന്‍ തൃപ്പനച്ചി നേതൃത്വം നല്‍കി. ഖുര്‍ആന്‍ ബോധന സെഷന്‍ എം.ജിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി ആയിഷ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, സി.എം സനിയ ടീച്ചര്‍, ഷാദിയ സി.പി, നസീല പി പ്രസംഗിച്ചു.

 

Chandrika Web: