X
    Categories: indiaNews

വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്തത്: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

കൊല്‍ക്കത്ത: വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്തതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ‘ഇന്ന്, ഡിസംബര്‍ ആറിന്, 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. 1947 ലെ ഇന്ത്യാ വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെ ഞാന്‍ കണക്കാക്കുന്നത്’-കട്ജു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദിന്റെ ഖുബ്ബകള്‍ ആര്‍എസ്എസ് വര്‍ഗീയ കോമരങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയത്. 1948ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ചത് മുതല്‍ വളരെ ആസൂത്രിതമായാണ് സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത്.

ഒടുവില്‍ ചരിത്രകാരന്‍മാരെ വരെ വിലക്കെടുത്ത് സൃഷ്ടിച്ച വ്യാജ ചരിത്ര നിര്‍മിതിയിലൂടെ ബാബരി ഭൂമി സംഘപരിവാര്‍ അധീനതയിലാക്കി. ബാബരി വിധിയുടെ പേരില്‍ ജുഡീഷ്യറിപോലും വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ ഒരു മുന്‍ ജഡ്ജി തന്നെ ബാബരി തകര്‍ത്തതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നതിന് വലിയ പ്രാധാന്യമുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: