X

സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്

ഫേസ്ബുക്കിന്റെ പരിധിവിട്ട വളര്‍ച്ച ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുക്കുന്നുണ്ടെന്നുമുള്ള ആരോപണവുമായി ഫേസ്ബുക്ക് മുന്‍ രഹസ്യവിഭാഗ മേധാവി ക്രിസ് ഹ്യൂസ്.

മറ്റു സാമൂഹ്യ മാധ്യമങ്ങളും കച്ചവട വെബ്‌സൈറ്റുകളുമായി കമ്പനി കൂട്ടുപിടിക്കാതെ പ്രത്യേക കമ്പനികളായി നില്‍ക്കുന്നതാണ് നല്ലതെന്നും സമൂഹത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് മറ്റു മേഖലയെ ഫേസ്ബുക്ക് പിരിച്ചുവിടണമെന്ന് സഹസ്ഥാപകന്‍ കൂടിയായിരുന്ന ക്രിസ് ഹ്യൂസ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ ക്രിസ് ഹ്യൂസിന്റെ ആരോപണം.

സാങ്കേതിക രംഗത്തെ വമ്പന്‍ കമ്പനികള്‍ സാമ്പത്തിക, സാമൂഹ്യക്രമത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം ഭീമന്‍ കമ്പനികള്‍ ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുകയും ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത നിലപാട് എടുക്കും. സുക്കര്‍ബര്‍ഗിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നതിനാലും യുഎസ് പൗരനല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശം എത്ര തന്നെ നല്ലതാണെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും ഹ്യൂസ് ലേഖനത്തില്‍ ആരോപിക്കുന്നു.
അതിനിടെ ക്രിസ് ഹ്യൂസ് ഫെയ്‌സ്ബുക്കിനെതിരെ കേസ് നല്‍കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം ക്രിസ് ഹ്യുസിന്റെ ആരോപണങ്ങള്‍ ഫേസ്ബുക്ക് തള്ളിക്കളഞ്ഞു. ‘വിശ്വാസ്യത ഒന്നു കൊണ്ടു മാത്രമാണ് കമ്പനി ഇത്രയും നാള്‍ പിടിച്ചു നിന്നതെന്നും വന്‍ വിജയം നേടി കുതിക്കുന്ന കമ്പനിക്ക് മാറ്റം വരുത്താന്‍ പറയുന്നത് ശരിയല്ല’. പിരിച്ചുവിടല്‍ ഫേസ്ബുക്കിന് ഗുണചെയ്യുന്നതല്ലെന്നും സ്ഥാപക മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രതികരിച്ചു.

chandrika: