ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹി കോളജുകളില്‍ പ്രവേശനം നേടുന്നത് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തി ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം നേടുന്നതിനായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന് പ്രഫ. രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചു. ഇവര്‍ക്ക് പ്രത്യേക ഫണ്ട് ലഭിക്കുന്നുണ്ടെന്നും രാകേഷ് കുമാര്‍ പറഞ്ഞു.
ലൗജിഹാദെന്ന പോലെ കേരളത്തില്‍ മാര്‍ക്ക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയധികം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഡല്‍ഹി കോളജുകളില്‍ പ്രവേശിക്കുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യ കട്ട് ഓഫ് പുറത്തുവന്നപ്പോള്‍ തന്നെ നിരവധി മലയാളികള്‍ ഇടംനേടി. ഇതാണ് പ്രഫസറെ ചൊടിപ്പിച്ചത്.