X

13 കോടി! സിന്ധുവിന്റെ സമ്മാനത്തുകയില്‍ അല്‍ഭുതം പ്രകടിപ്പിച്ച് മാരിന്‍

ന്യൂഡല്‍ഹി: 2016ലെ ഒളിമ്പിക്‌സിലെ ബാഡ്മിന്റണില്‍ രണ്ടാം സ്ഥാനക്കാരിയായ പിവി സിന്ധുവിന്  ലഭിച്ച സമ്മാനത്തുകയില്‍ ഞെട്ടിയിരിക്കുകയാണ് സ്വര്‍ണ മെഡല്‍ ജേതാവ് സ്‌പെയിനിന്റെ കരോലിന മാരിന്‍. പ്രീമിയര്‍ ബാഡ്മിന്റെണ്‍ ലീഗിന്റെ ഭാഗായി ഇന്ത്യയിലുള്ള മാരിന്‍ വാര്‍ത്താലേഖകര്‍ക്ക് മുമ്പാകെയാണ് സമ്മാനത്തുകയില്‍ അല്‍ഭുതം പ്രകടിപ്പിച്ചത്.

മാരിന്റെ വാക്കുകള്‍ ഇങ്ങനെ: ഞാന്‍ അറിഞ്ഞു സിന്ധു കോടീശ്വരിയായെന്ന്, എന്തൊരു വലിയ തുകയാണ് അത്, എനിക്ക് കുറച്ച് തുക സ്പാനിഷ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു, എല്ലാം കൂടി നോക്കിയാലും എനിക്ക് ലഭിച്ച സമ്മാനത്തുക സിന്ധുവിന് ലഭിച്ചതിന്റെ 10 ശതമാനം മാത്രമ വരൂ, എന്നാലും ഇത് നല്ലൊരു വാര്‍ത്തായാണ്, ബാഡ്മിന്റണ്‍ ഇവിടെ ജനപ്രിയമാണ്, എന്നാല്‍ സ്പെയിനില്‍ അങ്ങനെയല്ല, ബാഡ്മിന്റണ്‍ വളരുന്നു എന്നതിന്റെ ഉദാഹരണമാണിത്.

വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ സിന്ധുവിന് പതിമൂന്ന് കോടിയോളം രൂപയാണ് വിവിധ തലങ്ങളില്‍ നിന്ന് ലഭിച്ചത്. അതേസസമയം ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലികിനും ആറു കോടിയോളം ലഭിച്ചിരുന്നു. കരോലിനയുടെ പരിശീലകനായ ഫെര്‍ണാഡോ റിവസും സിന്ധുവിന്റെ സമ്മാനത്തുകയില്‍ അത്ഭുതം പ്രകടിപ്പിച്ചു.  ഇന്ത്യയില്‍ ഒളിമ്പിക്സ് വിജയികള്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതായും ഇത് മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യയെ വ്യത്യസ്തമാക്കുന്നുവെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.

chandrika: