ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍. കര്‍ണാടകയിലെ ഉള്ളാള്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് അറസ്റ്റ് ചെയ്തത്. റാസിക്കിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അസ്ഹര്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മുഹമ്മദ് റാസിക്കും അസ്ഹറും കഞ്ചാവ് വില്പനക്കായി തലപ്പാടി തച്ചാനിയില് എത്തിയതായിരുന്നു. ഇവിടെവച്ചാണ് റാസിക്ക് അറസ്റ്റിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി പരിശോധന നടത്തി റാസിക്കിനെ പിടിച്ചത്. ബൈക്കില്‍ നിന്ന് നാല് കിലോ കഞ്ചാവും ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കാസര്‍കോട്, കുമ്ബള പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങിയവക്ക് കേസുകളുണ്ട്.