മാര്‍ബര്‍ഗ് രോഗം ബാധിച്ച് വടക്കന്‍ ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. ടാന്‍സാനിയയില്‍ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള രോഗ ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തിരിച്ചറിഞ്ഞതായും കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതായും അച്ചേഹം പറഞ്ഞു.
പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസിന്റെ വ്യാപനം നടക്കുന്നത്. രോഗം ബാധിച്ച വ്യക്തികളുമായി സമ്പര്‍ക്കം സ്ഥാപിക്കുന്നവര്‍ക്കാണ് രോഗം പടരുക. അതേസമയം രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.
പനി, പേശി വേദന, വയറിളക്കം, ഛര്‍ദ്ദി, ബാഹ്യ രക്തസ്രാവം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. അതേസമയം മാര്‍ബര്‍ഗിന് അംഗീകൃത വാക്സിനോ ചികിത്സയോ ലഭ്യമായിട്ടില്ല.