X

ചേരയെ കൊന്ന് ഫ്രൈ; പെരുമ്പാമ്പെന്ന പേരില്‍ വില്‍പ്പന-കോതമംഗലത്ത് പ്രതി പിടിയില്‍

കോഴിക്കോട്: ചേരയെ തല്ലിക്കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കോന്ന് തോല്‍ഉരിച്ച് പാചകം ചെയ്ത് കഴിച്ച പ്രതിയായ ബിജുവാണ് പിടിയിലായത്. നേര്യമംഗലം സ്വദേശിയും മരപ്പട്ടി ബിജു എന്ന പേരില്‍ കുപ്രസിദ്ധനുമായ വി.ജെ ബിജുവാണ് പ്രതി. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വനം വകുപ്പ് ഫോറസ്റ്റ് ആക്റ്റ് പ്രകാരം കേസെടുത്തു.

പാചകം ചെയ്ത ചേരഇറച്ചി കഴിച്ചതിന്റെ ബാക്കിയാണ് പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന പേരില്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത്. പാചകം ചെയ്ത് കൊണ്ടിരിക്കെ മദ്യത്തിന് പകരമായി പെരുമ്പാമ്പിന്റെ ഇറച്ചി നല്‍കാമെന്ന് പറഞ്ഞ് ബിജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഈ വിവരം ചോര്‍ന്നതോടെയാണ് പ്രതിയെ പിടിയിലായത്. പെരുമ്പാമ്പിന്റെ ഇറച്ചി തേടിയെത്തിയ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ ജീവി ചേരയാണെന്ന് മനസിലാക്കുകയായിരുന്നു. എന്നാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ചേര ഷെഡ്യൂല്‍ രണ്ട് പെടുന്ന സംരക്ഷിത ജീവിയാണെ്ന്നതിനാല്‍ കുടുങ്ങുകയായിരുന്നു.

chandrika: